ജയസൂര്യയുടെ വീഡിയോ മെസേജിന് മറുപടിയുമായി മുഖ്യമന്ത്രി
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നടന് ജയസൂര്യയുടെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് പിണറായി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ജന സാന്ദ്രതയ്ക്ക് അനുസൃതമായി റോഡുകള്‍ നിര്‍മ്മിച്ച് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പു വരുത്തുക സര്‍ക്കാരിന്റെ മുഖ്യ പരിഗണനകളില്‍ ഒന്നാണെന്നും പിണറായി പറഞ്ഞു. സഞ്ചാര യോഗ്യമാല്ലാത്തെ റോഡുകള്‍ നന്നാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട്, പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിനിടയിലും നടന് ജയസൂര്യയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നതായും പിണറായി അറിയിച്ചു.
പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പിണറായിയുടെ മറുപടിക്ക് ജയസൂര്യ തിരിച്ച് നന്ദി അറിയിച്ചു. ”ഞങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞതിന് നന്ദി സര്” എന്ന് ജയസൂര്യ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.