തച്ചങ്കരിയുടെ പിറന്നാൾ ആഘോഷം ചീഫ് സെക്രട്ടറി അന്വേഷിക്കും

single-img
11 August 2016

13989735_582894788585894_1825547537_n

ട്രാൻസ്പോർട്ട് കമ്മിഷ്ണർ ടോമിൻ ജെ. തച്ചങ്കരിയുടെ ജന്മദിനം സംസ്ഥാനത്തുടനീളമുള്ള ആർടി ഓഫീസുകളിൽ കേക്കു മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശം. ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.

ഡൽഹിയിലായ മന്ത്രി വെള്ളിയാഴ്ചയെ കേരളത്തിൽ എത്തൂ. ബുധനാഴ്ചയാണ് തച്ചങ്കരിയുടെ പിറന്നാൾ സംസ്‌ഥാനത്തെ ആർടിഒ ഓഫീസുകളിൽ ആഘോഷിക്കാൻ രേഖമൂലം നിർദ്ദേശം വന്നത്. അദ്ദേഹം തന്നെയാണ് ഇത്തരമൊരു നിർദ്ദേശം രേഖമൂലം ഓഫീസുകൾക്ക് നൽകിയത്. തന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കണമെന്നും എല്ലാ ഓഫീസുകളിലും മധുരപലഹാരങ്ങൾ എത്തുമെന്നും തികയാതെ വന്നാൽ വാങ്ങി നൽകി ബിൽ അയച്ചാൽ പണം നൽകുമെന്നുമായിരുന്നു രേഖാമൂലമുള്ള അറിയിപ്പ്. സംഭവം വാർത്തയായതോടെയാണ് അന്വേഷിക്കാൻ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയത്.

തച്ചങ്കരിയുടെ നടപടിയിലെ ഔചത്യം ചോദ്യം ചെയ്ത് ഉദ്യോഗസ്‌ഥർ തന്നെ രംഗത്തുവന്നിരുന്നു. എങ്കിലും പരസ്യ പ്രതികരണത്തിന് ആരും തയാറായില്ല. ഇക്കാര്യത്തിൽ അദ്ദേഹം തന്നെ ഔചത്യം പരിശോധിക്കേണ്ടതായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറി പ്രതികരിച്ചത്.