ആറന്‍മുള വിമാനത്താവളം: പരിസ്ഥിതി പഠനത്തിന് അനുമതി

single-img
10 August 2016

AranmulaAirport_zps9c8a0036ആറന്മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി പഠനം നടത്താന്‍ വീണ്ടും അനുമതി. കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് വീണ്ടും പരിസ്ഥിതി പഠനം നടത്താനുള്ള അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയത്.പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കെജിഎസ് ഗ്രൂപ്പിന്റെ മറുപടി തൃപ്തികരമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ജൂലായ് 29, 30 തീയതികളിലായി ചേര്‍ന്ന കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതിയാണ് ആറന്മുള വിമാനത്താവള പദ്ധതിക്കായി കെ.ജി.എസ് ഗ്രൂപ്പ് സമര്‍പ്പിച്ച പുതിയ അപേക്ഷ പരിഗണിച്ചത്. അപേക്ഷയില്‍ കെ.ജി.എസ് ഗ്രൂപ്പ് മുന്നോട്ടുവെച്ച വാദങ്ങള്‍ വിദഗ്ധ സമിതി അംഗീകരിച്ചു. പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ വിപുലീകരിച്ച സമിതി പദ്ധതിക്കായി കെ.ജി.എസ് ഗ്രൂപ്പിന് പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതി നല്‍കി. പദ്ധതിയുടെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്നും വിദഗ്ധ സമിതി തയ്യാറാക്കിയ മിനിറ്റ്‌സ് നിര്‍ദ്ദേശിക്കുന്നു.