മാണിയുടെ എൻഡിഎ പ്രവേശനം തടുക്കാൻ സിപിഎം തീരുമാനം;മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമെന്ന് കോടിയേരി

single-img
10 August 2016

maxresdefault (5)
വൻ വാഗ്ദാനങ്ങൾ നൽകി എൻഡിഎമുന്നണിയിൽ കെ.എം മാണിയെ എത്തിയ്ക്കാനുള്ള ബിജെപി നീക്കത്തെ പ്രതിരോധിയ്ക്കാൻ സിപിഎം തീരുമാനം.ഉപരാഷ്ട്രപതി സ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളാണു മാണിയ്ക്ക് ബിജെപി നൽകിയിരിയ്ക്കുന്നത്.മാണിയോട് യാതൊരുവിധ അയിത്തവും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.ബിജെപിയുടെ ഈ നീക്കം മുന്നിൽ കണ്ടാണു ഇതിനെ പ്രതിരോധിയ്ക്കാൻ സിപിഎം ഒരുങ്ങുന്നത്.കെ.എം മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നത് ഈ സാഹചര്യത്തിലാണു. ഉടന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എടുക്കുമെന്നല്ല. എന്നാല്‍ ഭാവി പ്രവചിക്കാനുമില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍.ഡി.എഫ് ഇതിനെ കാണുകയാണ്. എ.കെ.ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കെ.എം മാണി യു.ഡി.എഫ് വിട്ടതിനെ സ്വാഗതം ചെയ്യുകയാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ എന്‍.ഡി.എയെ അനുവദിക്കില്ല. ആര്‍.എസ്.എസ് അതിനുള്ള നീക്കം നടത്തുന്നുണ്ട്. ബി.ജെ.പിയോട് യോജിക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിയല്ലെന്നും കൊടിയേരി പറഞ്ഞു.