പണം പിൻവലിച്ചത് വ്യാജ സ്ലോട്ട് ഘടിപ്പിച്ചെന്നു എടിഎം തട്ടിപ്പിൽ അറസ്റ്റിലായ പ്രതി;എടിഎമ്മിൽ നിന്ന് പണം പിന്‍വലിച്ച് മടങ്ങുന്നതിനിടെയാണ് റുമേനിയനക്കാരനായ മരിയിന്‍ ഗബ്രിയേല്‍ പിടിയിലായത്.

single-img
10 August 2016

WhatsApp Image 2016-08-09 at 9.44.26 AM

എടിഎം മെഷീനിൽ വ്യാജമായി എടിഎം കാർഡ് സ്വൈപ് ചെയ്യുന്ന സ്ഥലംഘടിപ്പിച്ചാണ് പണം പിൻവലിക്കാനെത്തിയവരുടെ കാർഡ് വിവരങ്ങൾ ചോർത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയൻ തട്ടിപ്പു സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസാണു ഗബ്രിയേൽ മരിയനെ (27) രാത്രി കസ്റ്റഡിയിലെടുത്തത്. ക്രിസ്ത്യൻ വിക്ടർ (26), ബോഗ്ഡീൻ ഫ്ലോറിയൻ (25) എന്നിവരാണു സംഘത്തിലെ മറ്റു രണ്ടുപേർ.
വിനോദ സഞ്ചാരികള്‍ എന്ന പേരിലാണു ഇവർ കേരളത്തിലെത്തി മോഷണം നടത്തിയത്. മോഷണം ആസൂത്രിതമായിരുന്നു. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അവര്‍ എവിടെയാണെന്ന് കണ്ടെത്താനാവാത്ത് അവസരത്തിലാണ് അന്വേഷണം മുംബൈയിലേക്കുെ വ്യാപിപ്പിച്ചത്.അതേസമയം, രണ്ടു മാസത്തിനിടെ തലസ്ഥാനത്തെത്തിയ മുഴുവൻ വിദേശികളുടേയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി.

എടിഎം തട്ടിപ്പിന് പിന്നില്‍ മൂന്നംഗ വിദേശികളാണെന്ന് സിസിടിവി ദൃശ്യത്തില്‍ തെളിഞ്ഞിരുന്നു. ഇവര്‍ എടിഎം കൗണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐയുടെ എടിഎമ്മില്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണ്‍ ബാറ്ററിയും ഘടിപ്പിച്ചാണ് മോഷണം നടത്തിയത്.