വയർലെസ് കൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസുകാരൻ;ഒരുവന്റെ തല തല്ലിപ്പൊളിച്ച് ഖജനാവിലേക്ക് നൂറ് രൂപ മുതല്‍ക്കൂട്ടാന്‍ മാത്രം വിഡ്ഢിയല്ല താൻ

single-img
9 August 2016

13977913_582059745336065_1964499736_o (1)

വയർലെസ് കൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസുകാരൻ.ഫേസ്ബുക്കിലാണു ആരോപണവിധേയനായി സസ്പെൻഷനിൽ കഴിയുന്ന മാഷ് ദാസ് വിശദീകരണ പോസ്റ്റിട്ടത്.ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ മാത്രം വിഡ്ഢിയല്ല താനെന്ന് മാഷ്ദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവില്‍ നിന്നും ചാടിവീണ് പിടിച്ചാല്‍ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ചില്ലിക്കാശ് പോലും കിട്ടില്ലെന്നും മാഷ്ദാസ് പറഞ്ഞു. ജോലിക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും വണ്ടിയുടെ വേഗത കൂടാതിരിക്കാന്‍ മകളുടെ ചിത്രം സ്പീഡോ മീറ്ററില്‍ ഒട്ടിച്ചു വച്ചാണ് താന്‍ നടക്കുന്നതെന്നും മാഷ്ദാസ് പോസ്റ്റിൽ പറയുന്നു.
.