സേലം– ചെന്നൈ ട്രെയിനില്‍ വന്‍ കവര്‍ച്ച;342 കോടിയുമായി പോയ തീവണ്ടി കൊള്ളയടിച്ചു

single-img
9 August 2016

money_647_090915105401_092315095106_092815060914342 കോടി രൂപയുമായി സേലത്ത് നിന്ന് ചെന്നൈയിലേക്ക് പോയ തീവണ്ടി കൊള്ളയടിക്കപ്പെട്ടു. റിസര്‍വ്വ് ബാങ്ക് ശേഖരിച്ച പഴയ നോട്ടുകളാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്.ട്രെയിനിന്റെ ബോഗിക്ക് മുകളിൽ ദ്വാരമുണ്ടാക്കിയാണ് പണം കവർന്നത്. 22 ടൺ നോട്ടുകൾ കൊള്ളയടിക്കപ്പെട്ടുവെന്ന് പ്രാഥമിക വിവരം. എത്ര കോടി രൂപയാണിതെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. ട്രെയിൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം പുറത്തായത്. പോലീസ് ഊർജിത അന്വേഷണം തുടങ്ങി.

ട്രെയിനിലെ പ്രത്യേക കോച്ചിൽ 228 പെട്ടികളിലായാണു ഈ പണം സൂക്ഷിച്ചിരുന്നത്. ഈ പണപ്പെട്ടികൾ കുത്തി തുറന്നാണു മോഷണം നടന്നിട്ടുള്ളത്. ട്രെയിൻ ഇപ്പോൾ എഗ്മൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. സേലത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിൻ നിർത്തിയ സ്റ്റേഷനുകളിലെല്ലാം പരിശോധന നടത്തി വരികയാണ്.