മുഖ്യമന്ത്രി പിണറായി വിജയൻ അറിയുവാന്‍:ഗതികേടുകൊണ്ട് ജയസൂര്യ അയച്ച വീഡിയോ മെസ്സേജ്

single-img
9 August 2016

maxresdefault (4)

മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ അപേക്ഷയുമായി നടന്‍ ജയസൂര്യ. റോഡിലെ കുഴികള്‍ എങ്ങനെയെങ്കിലും നന്നാക്കിത്തരണമെന്നാണ് ജയസൂര്യയുടെ ആവശ്യം.ഫെയ്‌സ്ബുക്കിലാണ് ജയസൂര്യ വീഡിയോ മെസേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്തി അറിയുന്നതിന് എന്ന് പറഞ്ഞാണ് ജയസൂര്യ വീഡിയോ മെസേജ് ആരംഭിക്കുന്നത്. ഗതികേട് കൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ മെസേജ് അയക്കുന്നതെന്ന് ജയസൂര്യ പറയുന്നു.

ബഹുമാനപ്പെട്ട സിഎം അറിയുന്നതിന്. സാറിനെ നേരിട്ട് കണ്ടപ്പോള്‍ പറയാന്‍ പറ്റാതിരുന്ന ഒരു കാര്യമാണ്. സര്‍ അന്ന് തിരക്കിലായിരുന്നു. സര്‍, ഗതികേട് കൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ മെസേജ് അയക്കുന്നത്. ഇന്ന് രാവിലെയും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ റോഡില്‍ വീഴുന്നൊരു കാഴചയും അവന്റെ കൈ ഒടിയുന്ന കാഴ്ചയുമാണ് കാണാന്‍ സാധിച്ചത്. അവന്റെ തലയില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ട അടിസ്ഥാനപരമായിട്ടുള്ള പ്രശ്‌നം എന്ന് പറയുന്നത് ഞങ്ങളുടെ റോഡ് ഒന്ന് ക്ലിയര് ചെയ്തുതരണം. ആളുകള്‍ വീട്ടിലേക്ക് എത്തുന്നത് തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ്. സര്‍ തന്നെ പത്രത്തില്‍ വായിക്കുന്നുണ്ടാകുമല്ലോ ഡെയ്‌ലി കുഴിയില്‍ വീണാണ് ഓരോരുത്തര്‍ക്കും അപകടം പറ്റുന്നത്. സാറിന് ഞങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിനൊരു പരിഹാരം ഉടനെ നടപ്പാക്കിതരണമെന്ന് മാത്രമേ പറയാനുള്ളൂ.-ഇതായിരുന്നു ജയസൂര്യയുടെ വാക്കുകള്‍.