റിയോയിലെ നീന്തല്‍, ജിംനാസ്റ്റിക്സ് താരങ്ങളുടെ ദേഹത്തു നിറയെ ചുവന്നപാടുകള്‍;എന്താണു ഈ പാടുകൾക്ക് പിന്നിലെ രഹസ്യം.

single-img
9 August 2016

GettyImages-587347978

അമേരിക്കയുടെ നീന്തല്‍ താരങ്ങളുടേയും ജിംനാസ്റ്റിക് താരങ്ങളുടേയും ശരീരത്തില്‍ മര്‍ദ്ധനമേറ്റതു പോലെയുള്ള വലിയ ചുവന്ന പാടുകളാണു റിയോ ഒളിമ്പിക്സിലേ ഇപ്പോഴത്തെ ചർച്ചാ വിഷയം.
ആറ്-ഏഴിടങ്ങളിലായി വട്ടത്തില്‍ കണ്ട പാടുകള്‍ക്കു പിന്നാലെ വിദേശ മാധ്യമങ്ങളും കൂടി. നീന്തൽ താരം ഫെല്‍പ്സിനു മാത്രമല്ല, അമേരിക്കന്‍ നീന്തല്‍, ജിംനാസ്റ്റിക്സ് ടീമിലെ പുരുഷതാരങ്ങള്‍ക്കെല്ലാമുണ്ട് ഈ പാട്. ‘കപ്പിങ് തെറപ്പി’ എന്ന പുരാതന ചികിത്സയുമായാണ് അമേരിക്കന്‍ താരങ്ങള്‍ റിയോയിലത്തെിയതെന്നാണ് പിന്നാമ്പുറം അന്വേഷിച്ചവരുടെ കണ്ടത്തെല്‍.

cupping
കപ്പ് വെച്ച് അനാവശ്യ അഴുക്കുകളും പഴുപ്പും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണിത്. ചെറിയ കപ്പുകള്‍ ചൂടാക്കി ശരീരത്തില്‍ വെച്ചമര്‍ത്തി മസിലുകളുടെ പിരിമുറുക്കം കുറയ്ക്കുന്ന തരത്തില്‍ കപ്പ് വലിച്ചെടുത്താണ് കപ്പിങ് ചെയ്യുന്നത്. ഇതിന്റെ പാടുകള്‍ രണ്ടാഴ്ചയോളം ശരീരത്തില്‍ നില്‍ക്കും. ശരീരത്തിലെ രക്തചംക്രമണം കൂടാനും പേശിവലിവില്‍ നിന്ന് രക്ഷപ്പെടാനും കപ്പിങ് നല്ലതാണെന്ന് ഫെലിപ്പ്‌സ് പറയുന്നു. ജിംനാസ്റ്റിക് താരമായ അലക്‌സ് നാഡെര്‍ കപ്പിങ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. തന്റെ ആരോഗ്യത്തിന്റെ രഹസ്യം കപ്പിങാണെന്നും നാഡെര്‍ വ്യക്തമാക്കി.