മേജർ മഹാദേവനുമായി വീണ്ടും മേജർ രവി;ബാഹുബലിയിലെ കാളക്കൂറ്റനെ തളച്ച റാണാ ദഗുപതിയുമുണ്ട് മേജർ ചിത്രത്തിൽ

single-img
9 August 2016

800x480_IMAGE48158921
മേജർ മഹാദേവനുമായി വീണ്ടും മേജർ രവി എത്തുന്നു.ഇത്തവണ മേജർ രവി-മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രത്തിൽ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിച്ച റാണാ ദഗുപതിയുമുണ്ട് ഇവർക്കൊപ്പം. സെപ്‌‌റ്റംബർ അവസാനം ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ബാഹുബലി 2 പൂർത്തിയാക്കിയ ശേഷം റാണ ജോയിൻ ചെയ്യും.
1971ലെ ഇന്തോ – പാകിസ്ഥാൻ യുദ്ധത്തെ അടിസ്ഥാനമാക്കിയാണു ചിത്രം.
ഇതുവരെ പേരിടാത്ത ചിത്രത്തിൽ ലെഫ്‌റ്റനന്റ് ചിന്മയി എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന് ഒപ്പം നിൽക്കുന്ന ഒന്നാണ് ഇത്.