ലഹരി വസ്തുക്കളുടെ വിവരങ്ങൾ അറിയിക്കാൻ വാട്ട്സ് ആപ്പ് നമ്പരുമായി എക്സൈസിന് വകുപ്പ്;ഇനി ഏത് നട്ടപ്പാതിരായ്ക്കും ഋഷിരാജ് സിങ്ങിനു പരാതികൾ അയയ്ക്കാം

single-img
9 August 2016

16747-13781-whatsapp-closeup-l
തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഉപയോഗം , വിൽപ്പന എന്നിവ സംബന്ധിച്ച വിവരങ്ങൾ എക്സൈസ് വകുപ്പിന് കൈമാറാൻ പുതിയ വാട്ട്സ് ആപ്പ് നമ്പർ. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി ഏതു സമയത്തും ഇനി എക്‌സൈസ് കമ്മീഷണര്‍ റിഷിരാജ് സിംഗിന് വാട്‌സ്ആപില്‍ മെസേജ് അയയ്ക്കാം. മദ്യത്തിനും മയക്കു മരുന്നിനും എതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് വാട്‌സ്ആപ് നമ്പര്‍ ഒരുക്കിയിരിക്കുന്നത്.90 61 17 80 00 എന്ന നമ്പറിലേക്ക് സന്ദേശം കൈമാറുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു .
സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കഴിയൂവെന്നും വാട്‌സ് ആപ് നമ്പറിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.അനധികൃത മദ്യമയക്കുമരുന്നു വില്‍പനകള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് കമ്മീഷണര്‍ക്ക് പുതിയ വാട്‌സ്ആപ് നമ്പര്‍ നല്‍കിയിരിക്കുന്നത്.
എസ്.എം.വി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എ. ബിന്ദു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് കമീഷണർ ഋഷിരാജ് സിംഗ് , അഡീഷണൽ എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്) എ. വിജയൻ, പി.ടി.എ പ്രസിഡന്റ് എ.എസ് മൻസൂർ, ഐഡിയ സെല്ലുലാർ കേരള ഹെഡ് അഗസ്റ്റിൻ ഫെർണാണ്ടസ്, ഡോ. എൽ. ആർ മധുജൻ തുടങ്ങിയവർ പങ്കെടുത്തു.