യുവാക്കളെ ഭീകരവാദ ആശയങ്ങളിലേക്ക് ആകർഷിയ്ക്കാൻ ഗെയിമുകളും:ഗെയിമുകൾ കളിച്ച് ഭീകരവാദത്തിൽ എത്തിച്ചേരാതിരിയ്ക്കാൻ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.

single-img
8 August 2016

maxresdefault (3)
തീവ്രവാദ, ഭീകരവാദ ആശയ പ്രചരണത്തിന് ഇലക്ട്രോണിക് ഗെയിമുകള്‍ ഉപയോഗിച്ചേക്കാമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ്.വാർ ഗെയിമുകൾ വഴിയും തുടർന്നുള്ള ചാറ്റിങ്ങുകൾ വഴിയും യുവാക്കളെ ആകർഷിക്കാൻ ഭീകര സംഘടനകൾ ശ്രമിക്കുന്നതായുള്ള വിവരത്തെ തുടർന്നാണു യു.എ.ഇ ടെലി കമ്മ്യൂണിക്കേഷന്‍ അതോരിറ്റി മുന്നറിയിപ്പ് നൽകിയത്.

ഇന്നത്തെ തലമുറ ഇത്തരം ഗെയിമുകള്‍ക്ക് അടിമയാകുകയാണ്. നിരവധി കൗമാരക്കാര്‍ കുടുംബാംഗങ്ങളില്‍ നിന്നുമാറി കൂടുതല്‍ സമയവും ഈ ഗെയിമുകളില്‍ ഏര്‍പ്പെടുന്നതിലൂടെ കുറ്റകൃത്യ സംഘങ്ങള്‍ക്ക് അവരെ എളുപ്പത്തില്‍ ലക്ഷ്യം വെക്കാന്‍ സാധിക്കും. ഇത്തരത്തില്‍ യുവാക്കളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാന്‍ ഭീകര സംഘങ്ങള്‍ ഇല്ക്ട്രോണിക് ഗെയിമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതോരിറ്റി വ്യക്തമാക്കി. ആയുധ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കുറ്റവാളി സംഘങ്ങള്‍ വാര്‍ ഗെയിമുകളിലൂടെ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ ഗെയിം രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്നും അപരിചിരതരോട് അവര്‍ സംസാരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ടെലി കമ്മ്യൂണിക്കേഷന്‍ അതോരിറ്റി അറിയിച്ചു.