മികച്ച പ്രതികരണവുമായി തിയറ്ററിൽ ഓടുന്ന ‘ഗപ്പി’ കണ്ട് പൈസ പോയെന്ന് പ്രേക്ഷകന്‍;പോയ പൈസ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഇട്ട് തരാമെന്ന മറുപടി നൽകി ടൊവിനോ

single-img
8 August 2016

13901491_1428856117144405_8542605548618417028_n

ടൊവിനോ തോമസിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി മികച്ച പ്രതികരണവുമായി തിയറ്ററിൽ ഓടുകയാണു.ഇതിനിടയിലാണു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു വിരുതൻ ചിത്രം കണ്ട് പൈസ പോയതായി കമന്റിട്ടത്.ഇതിനുള്ള മറുപടി ആയാണു എത്ര പൈസ പോയെന്നും ബാങ്ക് അക്കൗണ്ട് നമ്പറിന്റെ വിവരങ്ങളും പറഞ്ഞു തന്നാല്‍ പൈസ ട്രാന്‍സ്ഫര്‍ ചെയ്ത് തരാമെന്നാണ് ടൊവിനോ പറഞ്ഞത്

‘ഗപ്പി’ കണ്ട ഭൂരിപക്ഷം പ്രേക്ഷകരും ചിത്രം ഇഷ്ടപ്പെട്ടതായ പ്രതികരണമാണു നടത്തുന്നത്.ചിത്രം കണ്ട് ഇഷ്ടപ്പെട്ടവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും നന്ദി പറഞ്ഞ് ടൊവിനോ കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് വിമര്‍ശകന് മറുപടി പറഞ്ഞ് റ്റൊവിനോയുടെ മാസ്സ് ഡയലോഗ് വന്നത്.സഹസംവിധായകനായിരുന്ന ജോണ്‍പോള്‍ ജോര്‍ജ്ജ് ആദ്യമായി സംവിധാനാകുന്ന ചിത്രം കൂടിയാണ് ഗപ്പി.