ഒരുമിച്ച് കഴിഞ്ഞത് ഒരു വർഷം മാത്രം;നഷ്ടപരിഹാരം വേണ്ടെന്നും പരസ്പര സമ്മതത്തോടുകൂടി പിരിയുക ആണെന്നും അമലയും വിജയ്‌യും

single-img
8 August 2016

27th_director_1864508f

2014 ജൂണിൽ വിവാഹിതരായ തങ്ങൾ ഒരുമിച്ച് കഴിഞ്ഞത് ഒരു വർഷം മാത്രമാണെന്നും പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം വേണമെന്നും നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയും.സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ജീവിതം വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. പിരിയാനുള്ള തീരുമാനം ഒരുമിച്ചെടുക്കുകയായിരുന്നുവെന്നും ഇരുവര്‍ക്കും നഷ്ട പരിഹാരം വേണ്ടെന്നും ഇരുവരും പറയുന്നുണ്ട്.ചെന്നൈയിലെ കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണു ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടൂള്ളത്.

അമലയാണ് ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്. അമലയും വിജയ്‌യും അവരവരുടെ വീട്ടുകാര്‍ക്കൊപ്പമെത്തിയാണ് ഹര്‍ജി നല്‍കിയത്.