ഇന്ത്യക്കു ചരിത്ര നേട്ടം:ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിത

single-img
8 August 2016

RIOEC871NBE0X_768x432

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ പകര്‍ന്ന് ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ പ്രവേശിച്ചു. ടേബിള്‍ വോള്‍ട്ട് ഇനത്തില്‍ എട്ടാംസ്ഥാനക്കാരിയായിട്ടാണ് ഇന്ത്യന്‍ താരത്തിന്റെ ചരിത്രനേട്ടം. ഇതാദ്യമായിട്ടാണ് ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍താരം ഫൈനല്‍ മത്സരത്തിന് യോഗ്യത നേടുന്നതും.

ഇന്നലെ രാത്രി ആരംഭിച്ച യോഗ്യതാ മത്സരങ്ങളില്‍ മൂന്നാമതായാണ് ദീപ മത്സരത്തിനിറങ്ങിയത്. ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ദീപ ഒരുവേള പുറത്തുപോകുമെന്ന ഘട്ടത്തിലാണ് അവസാന ഡിവിഷനില്‍ എട്ടാംസ്ഥാനം നിലനിര്‍ത്തി ഫൈനലില്‍ കടന്ന് കൂടിയതും.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുളള ദീപയ്ക്ക് പക്ഷേ ഫൈനല്‍പോരാട്ടം അത്ര എളുപ്പമാകില്ല. ആഗസ്റ്റ് 14നാണ് ഫൈനല്‍.