സമൂഹ മാധ്യമങ്ങളിൽ താരമായി ഈ പോലീസുകാരൻ;കോരിച്ചൊരിയുന്ന മഴയിലും ട്രാഫിക്ക് കുരുക്കഴിക്കാന്‍ മഴ നനഞ്ഞ് നഗ്നപാദനായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരനു അഭിനന്ദനപ്രവാഹം

single-img
8 August 2016

13879317_1472469682779006_281943794855456790_n (1)

ഗുഡ്ഗാവണ്‍ നഗരത്തിലെ കനത്ത മഴയും വെള്ളക്കെട്ടും മാദ്ധ്യമങ്ങളിൽ നിറഞ്ഞ വാർത്ത ആയിരുന്നല്ലോ.മണിക്കൂറുകളോളം റോഡില്‍ കുരുങ്ങി കിടന്ന ശേഷമാണ് വാഹന യാത്രികര്‍ക്ക് വീടുകളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നത്.അതിനിടെയാണു രാഹുല്‍ ശര്‍മ്മ എന്ന യുവാവ് ഈ പൊലീസ് കോണ്‍സ്റ്റബിളിനെ കണ്ടത്.

രാകേഷ് കുമാര്‍ എന്നാണ് ഈ പോലീസുകാരന്റെ പേര്. ഷൂ ഇടാതെ നഗ്ന പാദനായാണ് ഈ രാകേഷ് കുമാര്‍ ജോലി ചെയ്തത്. ഷൂ ഇടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ രാകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. സാര്‍ എനിക്ക് നാളെയും ജോലി ചെയ്യേണ്ടതുണ്ട്. എന്റെ കൈവശം ഒരു ബൂട്ടേയുള്ളൂ.

ട്രാഫിക്ക് കുരുക്കഴിക്കുന്നതും മഴ നനയുന്നതും എല്ലാം പൊലീസുകാരുടെ ജോലിയുടെ ഭാഗമാണെന്ന് പലരും പറയുമെങ്കിലും അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണം കയ്യടിക്കേണ്ടതാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ ശര്‍മ്മ പറയുന്നു.

വയർലെസ് കൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിക്കുന്ന കേരള പോലീസിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നതിനിടെ, കേരളത്തിൽ അല്ലെങ്കിൽ കൂടി അവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ ഈ പൊലീസുകാരനെ മലയാളികളും ഏറ്റെടുത്ത് കഴിഞ്ഞു.മലയാളികൾ അടക്കമുള്ളവരാണു രാഹുൽ ശർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യുന്നത്