പ്രവാസി ബിസിനസുകാരനെ ഭാര്യയുംപ്രവാസി ബിസിനസുകാരനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയത് സിനിമാ കഥകളേയും വെല്ലും പ്ലാനിങ്ങോടെ;പൂജാരിയുടെ സഹായത്തോടെ കത്തിച്ച ചാരം തോട്ടിലൊഴുക്കി. മകനും ചേർന്ന് കൊലപ്പെടുത്തിയത് സിനിമാ കഥകളേയും വെല്ലും പ്ലാനിങ്ങോടെ;പൂജാരിയുടെ സഹായത്തോടെ കത്തിച്ച കത്തിച്ച് ചാരം തോട്ടിലൊഴുക്കി.

single-img
8 August 2016

CpREzF3UkAAe4ff

ദുരൂഹ സാഹചര്യത്തില്‍ കാണാതായ സൗദി അറേബ്യയിലെ പ്രമുഖ പ്രവാസി ബിസിനസുകാരനും ഉഡുപ്പിയിലെ ഹോട്ടല്‍ ദുര്‍ഗ ഇന്റര്‍ നാഷണലിന്റെ ഉടമയുമായ ഭാസ്‌കര്‍ ഷെട്ടിയെ മരണത്തിന് പിന്നില്‍ ഭാര്യയും മകനും. പ്രവാസി ബിസിനസുകാരന്‍ ഭാസ്‌കര്‍ ഷെട്ടിയെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് കേസില്‍ ഭാസ്‌കറിന്‍റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബില്‍ഡറുമായ നവനീത് ഷെട്ടി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.

സംഭവം പോലീസ് പറയുന്നത് ഇങ്ങനെ, ബിസിനസുകാരനും ഉഡുപ്പിയിലെ ഹോട്ടല്‍ ദുര്‍ഗ ഇന്‍റര്‍നാഷണലിന്‍റെ ഉടമയുമാണ് ഭാസ്‌കര്‍ ഷെട്ടി. ഈ ഹോട്ടലിന്‍റെ നടത്തിപ്പ് ചുമതല ഭാര്യ രാജേശ്വരിക്കായിരുന്നു. ഹോട്ടലിലെ ചില സാമ്പത്തിക തിരിമറികളെ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഭര്‍ത്താവിനെ ഹോട്ടല്‍ നടത്തിപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനും രാജേശ്വരി നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തമായി നിലനിന്നിരുന്നു. ഈ തര്‍ക്ക മൂര്‍ദ്ധന്യാലവസ്ഥയിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ രാജേശ്വരി തീരുമാനിച്ചത്.

. മകനെ കാണാതായത് സംബന്ധിച്ച് ഭാസ്‌ക്കറിന്‍റെ മാതാവ് ഗുലാബി ഷെട്ടി മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് ഇന്ദ്രാളിയിലുള്ള വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീണശേഷം ഷെട്ടിയുടെ താമസം ഹോട്ടലിലായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

നിരഞ്ജന ഭട്ട് എന്ന ക്ഷേത്ര പുരോഹിതന്‍റെ സഹായത്തോടെ വീട്ടില്‍ വച്ചാണ് കൊല നടന്നത്. തുടര്‍ന്ന് മൃതദേഹം കാര്‍ക്കാളയിലെ കുഗ്രാമത്തിലെത്തിച്ച് കത്തിച്ച് ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കുകയായിരുന്നു. അവശിഷ്ടങ്ങള്‍ 25 ചാക്കുകളിലായാണ് തോട്ടിലൊഴുക്കിയത്.

മലയാളികള്‍ അടക്കമുള്ളവര്‍ ഭാസ്ക്കര്‍ ഷെട്ടിക്ക് കീഴില്‍ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ട്.