ചത്തീസ്ഗഢിൽ അമ്മയെ മാനഭംഗപ്പെടുത്തിയ മകനെ സഹതടവുകാർ തല്ലിക്കൊന്നു

single-img
6 August 2016

o-JAIL-facebookഅമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന മകനെ ജയിലിലെ സഹതടവുകാര്‍ തല്ലിക്കൊന്നു. ചത്തീസ്ഗഢിലെ ദാര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ് സംഭവം. 32 കാരനായ ഇയാളെ ജയില്‍ വളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ അഭിഭാഷകരും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്ന സന്തോഷ് ഗാഡാ, ദിനേഷ് തിവാരി എന്നിവരാണ് ഇയാളെ ആക്രമിച്ചതെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ മറ്റ് ജയില്‍പ്പുള്ളികളേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അമിത മദ്യപാനിയായ ഇയാള്‍ അമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബുധനാഴ്ച്ചയാണ് ജയിലില്‍ എത്തിച്ചത്.