അമല പോള്‍ വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കി

single-img
6 August 2016

AmalaPaul_engagement_PTI

സംവിധായകന്‍ എ.എല്‍ വിജയില്‍ നിന്ന് വിവാഹമോചനം തേടി നടി അമല പോള്‍ കോടതിയില്‍. ചെന്നൈയിലെ കുടുംബ കോടതിയിലാണ് അമല വിവാഹമോചനത്തിനുള്ള ഹർജി നൽകിയത്.പിരിയുന്നതിനെക്കുറിച്ച് അമല ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. നേരത്തെ വിവാഹമോചന സ്ഥിരീകരണവുമായി എ എല്‍ വിജയ് രംഗത്തെത്തിയിരുന്നു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. വിജയ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പിന്നീട് 2014 ല്‍ ആയിരുന്നു വിവാഹം.

ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല ഒടുവില്‍ അഭിനയിച്ചത്.