ഫ്രാൻസിലെ ബാറിൽ തീപിടുത്തം; 13 മരണം

single-img
6 August 2016

3090

വടക്കന്‍ ഫ്രാന്‍സിലെ ബാറില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീപിടുത്തതിലും പൊട്ടിത്തെറിയിലും 13 പേര്‍ മരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. നൊര്‍മാണ്ടി ടൗണിലെ ക്യൂബ ലൈബര്‍ എന്ന ബാറിലാണ്തീപിടുത്തമുണ്ടായത്. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തില്‍ പെട്ടത്.

 

ആറുപേരെ രക്ഷപ്പെടുത്തിയെങ്കിലും അവരുടെ നില ഗുരുതരമാണ്. സ്ഫോടനമുണ്ടായശേഷം ബാറിൽ തീ പടർന്ന് പിടിക്കുകയായിരുന്നു എന്നാണ് പ്രഥമികാന്വേഷണ റിപ്പോർട്ട്. ജൂലൈ 27ന് ഫ്രാൻസിലെ ചർച്ചിൽ ആയുധധാരി നടത്തിയ ആക്രമണത്തിൽ പുരോഹിതൻ കൊല്ലപ്പെട്ടതുൾപ്പെടെ തുടർച്ചയായ ഭീകരാക്രമണങ്ങൾ ഫ്രാൻസിലുണ്ടാകുന്നുണ്ട്.