കിക്കാസ് ടോറന്റിന് പിന്നാലെ സേവനങ്ങള്‍ അവസാനിപ്പിച്ച് ടോറന്റ്‌സും

single-img
6 August 2016

torrentz

കിക്കാസ് ടോറന്റിന് പിന്നാലെ മറ്റൊരു ടോറന്റ് സൈറ്റ് കൂടി ഇല്ലാതാകുന്നു. ലോകത്തെ ഏറ്റവും പ്രചാരമുള്ള ടോറന്റ് സൈറ്റുകളിലൊന്നായ ടോറന്റ്‌സ്.ഇയു ആണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.‘ടോറന്റ് നിങ്ങളെ എല്ലായ്‌പ്പോഴും സ്‌നേഹിക്കും, വിട’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്കായി ടോറന്റ് അവസാനമായി നല്‍കിയ സന്ദേശം.

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ ടോറന്റ് മെറ്റാസെര്‍ച്ച് എന്‍ജിനായ torrents.eu 2003ലാണ് സ്ഥാപിതമായത്. പ്രതിദിനം പത്ത് ലക്ഷം സന്ദര്‍ശകരാണ് ഉള്ളത്. കുറച്ചു‌കാലമായി ഏറ്റവുമധികം ഉപയോക്താക്കളെത്തുന്ന ടോറന്റ് സൈറ്റുകളിലൊന്നായി ഇത് മാറിയിരുന്നു. വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയതിന് ശേഷവും സൈറ്റിന്റെ ഹോം പേജ് കുറേനേരത്തേക്ക് ലഭ്യമായിരുന്നു. എന്നാല്‍ ടോറന്റ് ലിങ്കുകളെല്ലാം നീക്കംചെയ്യപ്പെട്ടിരുന്നു. സെര്‍ച്ച് ചെയ്യലും സാധ്യമായിരുന്നില്ല. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സൈറ്റിന്റെ ഉടമയെ ഉദ്ധരിച്ച് ‘ടോറന്റ് ഫ്രീക്ക്’ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ദിവസങ്ങളില്‍, പോളണ്ടില്‍ നിന്ന് കിക്കാസ് ന്റെ സ്ഥാപകന്‍ ആര്‍ട്ടെം വോളിന്റെ അറസ്‌റ്റോടു കൂടിയാണ് ടോറന്റ് ശൃഖലയുടെ അടിവേരുകള്‍ ഇളകി തുടങ്ങിയത്.

ടോറന്റ് ശൃഖലയിലെ വമ്പന്മാരായ പൈറേറ്റ് ബേ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടോറന്റ്‌സ്.ഇയുവും ലക്ഷകണക്കിന് ഉപയോക്താക്കളോട് വിട വാങ്ങല്‍ അറിയിച്ചത്.