ഉദ്ഘാടന മാമാങ്കത്തിന് മുമ്പേ ആദ്യ ലോകറെക്കോര്‍ഡ് പിറന്നു

single-img
6 August 2016

woojin

റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന മാമാങ്കം തുടങ്ങുംമുമ്പേ ആദ്യ ലോകറെക്കോര്‍ഡ്. അമ്പെയ്ത്തില്‍ താരങ്ങള്‍ക്കുള്ള റാങ്കിംഗ് റൗണ്ടിലാണ് പുതിയ റെക്കോര്‍ഡ് പിറന്നത്. ദക്ഷിണകൊറിയയുടെ ലോകചാമ്പ്യന്‍ കിം വു ജിന്‍ എയ്ത 72 അവസരങ്ങളില്‍ 70 എണ്ണവും കൃത്യമായി ലക്ഷ്യത്തില്‍ കൊള്ളിച്ച് 700 പോയിന്റാണ് സ്‌കോര്‍ ചെയ്തത്.

2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വന്തം നാട്ടുകാരനായ ഇം ഡോംഗ് ഹുയന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് കിം തകര്‍ത്തത്. അന്ന് 699 പോയിന്റായിരുന്നു ഇം ഡോംഗ് നേടിയത്.