വില്ലനായി ട്യൂമര്‍ വീണ്ടും:എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ശരണ്യ

single-img
6 August 2016

Sharanya-Sasi-Serial-Actressനടി ശരണ്യ ശശി ശാരുവിന് മൂന്നാം വട്ടവും ട്യൂമറിന് ശസ്ത്രക്രിയ. ശരണ്യ തന്നെ ഫെയിസ് ബുക്കിലൂടെ അറിയിച്ചതാണിത്.ശരണ്യയുടെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.

നേരത്തെ വന്ന ട്യൂമര്‍ രണ്ട് ഘട്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. 2012 ല്‍ ഒരു തെലുങ്ക് സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. തനിക്ക് കാന്‍സര്‍ അല്ലെന്നും ട്യൂമറാണെന്നും ശരണ്യ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളില്‍ അഭിനയിക്കുന്ന ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.