ബറേലിയിൽ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി

single-img
4 August 2016

rape-representational-pti-l

ഉത്തർപ്രദേശിലെ ബറേലിയിൽ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി. പത്തൊൻപതുകാരിയായ പെൺകുട്ടിയാണ് ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയായത്. യുപിയിലെ ബുലന്ത്ഷഹറിൽ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിനുമുൻപേയാണ് ഇപ്പോഴത്തെ സംഭവം. സ്കൂളിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് കാറിൽ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് തോക്കു ചൂണ്ടിക്കാണ്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം കാറിനകത്തുവച്ച് കൂട്ടമാനഭംഗത്തിനിരയാക്കി.

അതിനുശേഷം പെൺകുട്ടിയെ റോഡിനുസമീപം ഉപേക്ഷിച്ചു. മാനഭംഗത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട്. ചെയ്തതായും പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന്. ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.