ഹിലരി ക്ലിന്റണ്‍ ഐഎസിന്റെ സ്ഥാപകയെന്ന് ഡൊണാള്‍ഡ് ട്രംപ്

single-img
4 August 2016

donald-trump-hillary-clintonഅമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റനെതിരെ വിവാദ വിമര്‍ശനവുമായി എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് .ഹിലരി തീവ്രവാദ സംഘടനയായ ഐഎസിന്റെ സ്ഥാപകയാണെന്ന് ട്രംപ് ആരോപിച്ചു.

ഫ്‌ലോറിഡയില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

താനായിരുന്നു പ്രസിഡന്റെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു.തന്റെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പറഞ്ഞു. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഐക്യമാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.