മുൻ ഭർത്താവിനെതിരേ പരാതിയുമായി ഇടപ്പള്ളി സ്വദേശിനി:മുന്‍ഭര്‍ത്താവ് വ്യാജ ഫെയ്‌സ്ബുക്കിലൂടെ നഗ്നചിത്രം പ്രചരിപ്പിക്കുന്നതായി യുവതി

single-img
2 August 2016

120515020832-facebook-screens-story-top

വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തയ്യാറാക്കി മുന്‍ ഭര്‍ത്താവ് നഗ്‌ന ചിത്രം പ്രചരിപ്പിക്കുന്നതായി യുവതിയുടെ പരാതി. കൊച്ചി ഇടപ്പള്ളി സ്വദേശിനിയാണ് മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയത്.

വിവാഹബന്ധം വേര്‍പെടുത്തിയ ശേഷവും ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും യുവതി പറയുന്നു. അതേസമയം, പരാതി കൊടുത്ത് മാസങ്ങള്‍ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനോ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജി ഉള്‍പ്പെടെയുള്ളവരെ താന്‍ സമീപിച്ചുവെന്നും എന്നാല്‍, പരാതി നല്‍കി ഏഴു മാസം പിന്നിട്ടിട്ടും കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ലെന്നും യുവതി പറയുന്നു.