മാനസിക സമ്മര്ദ്ദം കുറയ്ക്കാന് 10 വഴികൾ

single-img
2 August 2016

2.1.3-tension-headache-reliefവീട്ടിലെ ഉത്തരവാദിത്തങ്ങള്, ഓഫീസിലെ ടെന്ഷന് എന്നുവേണ്ട നിത്യജീവിതത്തില് നമ്മെ അലട്ടുന്ന കാര്യങ്ങള്ക്ക് അവസാനമില്ല. നിരന്തരമുള്ള ഇത്തരം ടെന്ഷനില് നിന്ന് മോചനം ആഗ്രഹിക്കാത്തവരുമില്ല.മാനസികമായും ശാരീരികമായും നിത്യജീവിതത്തില് നമ്മെ അലട്ടുന്ന കാര്യങ്ങള് ഒരുപാടുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങള്, ഓഫീസിലെ ടെന്ഷന് എന്നുവേണ്ട നിത്യജീവിതത്തില് നമ്മെ അലട്ടുന്ന കാര്യങ്ങള്ക്ക് അവസാനമില്ല. നിരന്തരമുള്ള ഇത്തരം ടെന്ഷനില് നിന്ന് മോചനം ആഗ്രഹിക്കാത്തവരുമില്ല. എന്നാല് ഉത്തരം സമ്മര്ദങ്ങള് മറികെടക്കാനും മാര്ഗ്ഗങ്ങള് ഉണ്ട്.

യോഗ ശീലമാക്കാം
മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഉത്തമ മാര്ഗ്ഗമാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരില് പോസിറ്റീവ് ചിന്തകള് കൂടുതലാണ്. എന്നും കുറച്ച് സമയം യോഗ ചെയ്താല് അതിന്റെ ഉന്മേഷം ദിവസം മുഴുവന് അനുഭവിക്കാം.

ഹോബി
നമുക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്ത്തികള് ഉണ്ടാകും. ഇത്തരത്തില് നമുക്ക് സന്തോഷം നല്കുന്ന കാര്യങ്ങള് കണ്ടെത്തി അത് ചെയ്യുകയാണ് വേണ്ടത്. എന്ത് കാര്യമായാലും നിങ്ങള്ക്കിഷ്ടപ്പെടുന്ന കാര്യം ചെയ്യാന് എന്നും കഴിഞ്ഞില്ലങ്കില
ും ആഴ്ചയില് രണ്ടു ദിവസമെങ്കിലും ഇതിനായി സമയം കണ്ടെത്തുക.

നന്നായി നടക്കാം
സമ്മര്ദ്ദം തടയാനുള്ള ഏറ്റവും നല്ല മാര്ഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എന്ട്രോഫിന് പുറപ്പെടുവിക്കുകയും അത് ഉന്മേഷം പകരുകയും ചെയ്യും. എന്നും രാവിലെ ഒരു മണിക്കൂര് എങ്കിലും നടക്കുന്നത് നല്ലതാണ്.

ആയാസത്തോടെ വീട്ടുജോലികള്
വീട്ടില് ചെയ്യുന്ന ജോലികള് മടുപ്പിക്കുന്നുണ്ടെങ്കില് ആ ജോലികള് വ്യത്യസ്തമായി ചെയ്യാന് ശ്രമിക്കണം. അടുക്കള ജോലികള്ക്കിടയില് പാട്ടുകേള്ക്കു
കയോ പഞ്ചാത്തലത്തില്‍ ഇഷ്ടമുള്ള ടി വി പരിപാടികള് കാണുകയോ ചെയ്യുന്നത് സന്തോഷകരമായി ജോലി ചെയ്യാന് സഹായിക്കും. ഇതുപോലെ വ്യത്യസ്ഥമായി ജോലികള് ചെയ്താല് സ്ഥിരം തോന്നുന്ന മടുപ്പും സമ്മര്ദ്ദവും ഇല്ലാതാക്കാം.

വളര്ത്തു മൃഗങ്ങള്ക്കൊപ്പം
ഓമന വളര്ത്തു മൃഗങ്ങള് അടുത്തുള്ളപ്പോള് സന്തോഷം തോന്നാറില്ലെ. ഇങ്ങനെ വളര്ത്തു മൃഗങ്ങള്ക്കൊപ്പം സമയം ചെലവിടുന്നത് മാനസിക സമ്മര്ദ്ദം കുറയ്ക്കാന് സഹായിക്കുന്നു. വളര്ത്തു മൃഗങ്ങള്ക്കൊടൊപ്പമിരിക്കുമ്പോള് ശരീരത്തില് സുഖദായക ഹോര്മോണുകള് ഉണ്ടാകും. ഇത് രക്ത സമ്മര്ദ്ദം കുറയ്ക്കാന് സഹായിക്കുന്നു.

കോലാഹലങ്ങളില് നിന്നും അകന്നുനില്ക്കാം
അലങ്കോലമായ മുറികളില് സമയം ചെലവിടുന്നത് സമ്മര്ദ്ദം കൂട്ടുവാന് കാരണമാകും. അതിനാല് വൃത്തിയുള്ള മുറിയില് ഇരിക്കാന് ശ്രദ്ധിക്കുക.

സമ്മര്ദ്ദം കുറയ്ക്കാന് സെക്സ്
ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്നത് സമ്മര്ദ്ദം കുറക്കുമെന്ന് പഠനങ്ങള് പറയുന്നു. സെക്സ് രക്ത സമ്മര്ദ്ദം കുറക്കുകയും പങ്കാളിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ സുഖകരമായ ഉറക്കവും ഇതിലൂടെ ലഭിക്കുന്നു.

ഉറക്കെ പാടാം
പാട്ടുപാടുന്നത് ടെന്ഷന് കുറയ്ക്കാന് നല്ലതാണ്. പാട്ടുപാടാന് കഴിവുള്ളവര് പോലും ചിലപ്പോള് ജീവിതത്തിലെ തിരക്കുകള്ക്കിടയ്ക്ക് അതൊക്കെ മറക്കും എന്നാല് പാടുന്നത് സമ്മര്ദ്ദം കുറയ്ക്കുമെന്നാണ് പഠനങ്ങള് പറയുന്നത്.

ശാന്തമായി ശ്വസിക്കാം
നല്ല സുഗന്ധങ്ങള് ചിലപ്പോള് സമ്മര്ദ്ദം കുറയ്ക്കും. മുല്ലപ്പു, ലാവന്ഡര് എന്നിവയുടെ മണം സ്ട്രസ് ഹോര്മോണായ കോര്ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു.

ജ്യൂസ് കുടിക്കാം
ഓറഞ്ച്, മുന്തിരി, സ്ട്രോബറി, എന്നിവയില് വിറ്റാമിന് സി അടങ്ങിയിരിക്കുന്നു. ഇതിന്റെ ജ്യൂസുകള് സമ്മര്ദ്ദം കുറയ്ക്കാന് സഹായകമാണ്. ഓറഞ്ച് ജ്യൂസില് അടങ്ങിയിരിക്കുന്ന വിറ്റാമിന് സി സ്ട്രസ്സ് ഹോര്മോണായ കോര്ട്ടിസോള് കുറയ്ക്കുന്നതിനു സഹായിക്കുന്നു.