കർക്കിടകവാവിൽ ബലിതർപ്പണം നടത്തി ആയിരങ്ങൾ

single-img
2 August 2016

Karkidaka Vavu Bali Kerala Vavubali

പിതൃപ്രീതിക്കായി ശ്രാദ്ധകർമങ്ങൾ നടത്തി ആയിരങ്ങൾ.പുലർച്ചെ മുതൽ നിരവധിപ്പേരാണ് ബലിയിട്ടത്.
ആലുവ മഹാശിവരാത്രി മണപ്പുറം,തിരുനാവായ നാവാമുകുന്ദക്ഷേത്രം,പെരുമ്പാവൂർ ചേലാമറ്റം,തിരുനെല്ലി പാപനാശിനി,വർക്കല പാപനാശം,തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പുലർച്ചെ മൂന്നരയോടെ ചടങ്ങുകൾ ആരംഭിച്ചു.ഉച്ചവരെയാണ് കർക്കടക വാവുബലി തർപ്പണം.

ആലുവ ശിവക്ഷേത്രത്തിലാണ് മധ്യകേരളത്തിലെ പ്രധാന ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്.ദക്ഷിണകാശി ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രത്തിൽ ഒരേസമയം 1500 പേർക്ക് തർപ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

കർക്കടക മാസത്തിലെ അമാവാസി ദിവസമാണ് കർക്കടക വാവായി ആചരിക്കുന്നത്.കർക്കിടകവാവ്‌ ദിനം പിതൃതർപ്പണത്തിനു പ്രധാനമാണ്.ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ പൂർവികരുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.