കോട്ടയത്ത് ഗർഭിണിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി

single-img
1 August 2016

41012_1470030266

കൊട്ടയം അതിരമ്പുഴയില് യുവതിയുടെ മൃതദേഹം ചാക്കില് കെട്ടി ഉപേക്ഷിച്ച നിലയില് കണ്ടെത്തി. പുലര്ച്ചെ റബ്ബര് വെട്ടാന് വന്നയാളാണ് സംശയാസ്പദമായി ചാക്ക് കണ്ടെത്തിയത്. അതിരമ്പുഴ മുണ്ടകപ്പാടം റോഡില് ഐക്കര കുന്നേല് ഭാഗത്താണ് ചാക്കില് കെട്ടിയ നിലയില് മൃതദേഹം കണ്ടെത്തിയത്. തുടര്ന്ന് പരിശോധിച്ച് നോക്കിയപ്പോള് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന് വാര്ഡ് മെമ്പര് ബോബിനാസിനെ വിവരമറിയിക്കുകയും മൃതദേഹമാണെന്നു ഉറപ്പു വരുത്തിയതോടെ പോലീസില് വിവരമറിയിക്കുകയായിരുന്നു.
ഏകദേശം നാല്പ്പത് വയസ്സ് പ്രായമുള്ള സ്ത്രിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കറുപ്പുനിറം, മേല്ക്കാത് കുത്തിയിട്ടുണ്ട്. ചാക്കും പടുതയും ബെഡ്ഷീറ്റും ഉപയോഗിച്ച് വരിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുന്നുണ്ട്.
കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. എന്നാല് ശാസ്ത്രീയ പരിശോധനകള്ക്ക് ശേഷമേ സംഭവത്തില് കൂടുതല് വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. സമീപപ്രദേശത്ത് നിന്ന് കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സ്ത്രീയെ കൊന്നു ചാക്കില് കെട്ടി വാഹനത്തില് കൊണ്ട് വന്നു വലിച്ചെറിഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്