മണലില്‍ ഒരുങ്ങിയ ഒപ്പത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

single-img
1 August 2016

screen-16.15.18[01.08.2016]

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ പുതിയ ചിത്രം ഒപ്പത്തിന്റെ ‘മണലില്‍’ ഒരുങ്ങിയ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു.സാന്റ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍ മണല്‍ തരികളില്‍ വരച്ച ഒപ്പത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഒപ്പത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് സാന്റ് ആര്‍ട്ട് ചെയ്ത് ട്രെയിലര്‍ പുറത്തിറക്കിയത്.

ഇത് ആദ്യമായാണ് മലയാള സിനിമയ്ക്ക് ഇത്തരത്തിലൊരു പരീക്ഷണ ട്രെയിലറിലൂടെ പുതുമ കൊണ്ടു വരുന്നത്. മോഹന്‍ലാല്‍ അന്ധകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിമലാ രാമനും അനുശ്രീയുമാണ് നായികമാരായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.