സിപിഐഎം പിബി ഇന്ന്:ഗീതാഗോപിനാഥിന്‍െറ നിയമനം ചര്‍ച്ചയാകും

single-img
30 July 2016

021111_Gita_019.jpg

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിന്‍െറ നിയമനം സംബന്ധിച്ച വിവാദത്തിനിടെ, സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ ചേരും. ഗീതാഗോപിനാഥിന്‍െറ നിയമനത്തിനെതിരെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കത്ത് പി.ബിയില്‍ ചര്‍ച്ചക്ക് വരാനിരിക്കെ, തീരുമാനത്തില്‍ മാറ്റമില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ വ്യക്തമാക്കി. ഇടതു സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകാത്ത നിലപാടുള്ള ഗീതാഗോപിനാഥിന്‍െറ നിയമനത്തില്‍ യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ക്ക് വിയോജിപ്പുണ്ട്.

ലോകത്തെ ഏറ്റവും നല്ല സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. നല്ലതില്‍ ദോഷം കണ്ടെത്തുന്നവരാണ് വിമര്‍ശിക്കുന്നതെന്നും പ്രധാനമന്ത്രിയുമായും മറ്റ് കേന്ദ്രമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു

 

മാറിയ സാഹചര്യത്തില്‍ ആഗോള സാഹചര്യവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന കേരള സമ്പദ്ഘടനയുടെ മുന്നോട്ടുള്ള പോക്കിന് ഇടതു ചിന്താധാരക്ക് പുറത്തുനിന്നുള്ള വഴികള്‍ കൂടി തേടേണ്ടതുണ്ടെന്നും അതിനുവേണ്ടിയാണ് ഗീതാഗോപിനാഥിനെ നിയമിച്ചതെന്നുമുള്ള വിശദീകരമാണ് പിണറായി വിജയന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുള്ളത്. പി.ബി യോഗത്തിലും പിണറായി ഇക്കാര്യം ആവര്‍ത്തിക്കാനാണ് സാധ്യത.