കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും

single-img
30 July 2016

00204_185631

ചലച്ചിത്ര നടി കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി ചെയര്‍മാനാകും. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി കെ.പി.എ.സി ലളിതയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കെ.പി.എ.സി ലളിത പിന്മാറുകയായിരുന്നു.
അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് സൂചന.