വ്യോമസേനാ വിമാനം കണ്ടെത്താൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി

single-img
30 July 2016

WireAP_979ea4204fa64afd9ff039d7c1a6c09d_16x9_1600ബംഗാൾ ഉൾക്കടലിന് മുകളിൽ വെച്ച് കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിന് അമേരിക്കയുടെ സഹായം തേടുമെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പാർലമെൻറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിെൻറ ഉപഗ്രഹ ചിത്രങ്ങൾ കെണ്ടത്തുന്നതിന് വേണ്ടിയാണിതെന്നും വളരെ കുറഞ്ഞ വിജയസാധ്യത മാത്രമാണ് ഇതിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

 

വിമാനം കാണാതായ സംഭവത്തിന് പിന്നില്‍ അട്ടിമറി ആകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. കാലാവധി കഴിയാത്ത വിമാനമാണ് കാണാതായത്. അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു. പരിചയ സമ്പന്നനായ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. നാവികസേനയുടെ 10 കപ്പലുകളും സിന്ധുധ്വജ് എന്ന അന്തര്‍വാഹനിയും വിമാനത്തിനുവേണ്ടി തിരച്ചില്‍ നടത്തുകയാണ്. 6000 മീറ്റര്‍വരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ കഴിവുള്ള സാഗര്‍നിധിയെന്ന കപ്പല്‍ മൗറീഷ്യസില്‍നിന്ന് തിരിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 1ന് കപ്പല്‍ ഇന്ത്യയിലെത്തും.