കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ ട്വീറ്റ് ചെയ്തത് സാക്ഷാല്‍ പൗലൊ കൊയ്‌ലോ!!

single-img
29 July 2016

paulo-coelo

സിദ്ധാര്‍ദ്ധ് ശിവ സംവിധാനം ചെയ്യുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാക്ഷാല്‍ പൗലോ കൊയ്‌ലോ തന്നെ ട്വീറ്റ് ചെയ്തിരിക്കുന്നു. തന്റെ പേരുള്‍പ്പെടുന്ന പോസ്റ്ററാണ് പൗലോ കൊയ്‌ലോ സമൂഹമാധ്യമങ്ങള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഉദയ പിക്‌ചേഴ്‌സ് നീണ്ട മുപ്പത് വര്‍ഷത്തെ ഇടവേളക്കു ശേഷം നിര്‍മിക്കുന്ന ചിത്രം കുഞ്ചാക്കോ ബോബനാണ് നിര്‍മ്മിക്കുന്നത്. നായകന്റെ ജീവിതപ്രശ്‌നക്കള്‍ക്കിടയില്‍ ലോകപ്രശസ്ത സാഹിത്യകാരനായ പൗലോ കൊയ്‌ലോ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് സിനിമയുടെ പ്രമേയം. കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും ആണ് ടൈറ്റില്‍ കഥാപാത്രങ്ങളായ കൊച്ചവ്വ, അയ്യപ്പദാസ് എന്നിവരെ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസമാണ് ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.
ബ്രസീലിയന്‍ നോവലിസ്റ്റായ പൗലോ കൊയ്‌ലോ മലയാളികള്‍ക്കിടയില്‍ ചിരപരിചിതനായത് ദി ആല്‍കെമിസ്റ്റ് എന്ന നോവലിലൂടെയാണ്.