കലാഭവൻ മണിയുടെ മരണകാരണം വ്യക്‌തമല്ലെന്ന് പോലീസ്

single-img
29 July 2016

kalabhavan Maniനടൻ കലാഭവൻ മണിയുടെ മരണകാരണം വ്യക്‌തമാല്ലെന്ന റിപ്പോർട്ട് പോലീസ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ചു. ഡിജിപിയും ചാലക്കുടി എസ്പിയുമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

മണിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചെങ്കിലും കൂടുതൽ കാര്യങ്ങൾ വ്യക്‌തമായിട്ടില്ല. മരണകാരണം സംബന്ധിച്ച് അന്തിമമായ വ്യക്‌തതയിൽ എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. മണിയുടെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ നടപടി തുടരുകയാണെന്നും അന്വേഷണത്തിന്റെ തുടർ റിപ്പോർട്ടുകൾ സമർപ്പിക്കാമെന്നും പോലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കേസ് സിബിഐക്ക് വിടാൻ സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ച കാര്യവും പോലീസ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.