തന്റെ പ്രസംഗം നിയമവിധേയമെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
28 July 2016

KODIYERI_BALA1

പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ ഉറച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പയ്യന്നൂരിലെ പ്രസംഗത്തില്‍ നിയമവിരുദ്ധമായ യാതോന്നും ഇല്ലെന്നും കണ്ണില്‍ തട്ടിയ ഈച്ചയെ തട്ടിക്കളയാന്‍ മാത്രമേ പറഞ്ഞിട്ടുളളുവെന്നും കോടിയേരി പറഞ്ഞു. പയ്യന്നൂരിലെ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോടിയേരി പറഞ്ഞു. ഗീതാ ഗോപിനാഥിനെ ഉപദേശകയായി നിയമിച്ചത് പാര്‍ട്ടിയാണ്. എല്ലാവരുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഉപദേഷ്ടാക്കളുടെ ഉപദേശം അനുസരിച്ച് മാത്രം ഭരിക്കുന്ന സര്‍ക്കാരല്ല ഇപ്പോള്‍ നിലവില്‍ ഉളളതെന്നും കോടിയേരി പറഞ്ഞു. മാധ്യമങ്ങളെ വിലക്കിയ നടപടി പുനപരിശോധിക്കണമെന്നും നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കണമെന്നും കോടിയേരി പറഞ്ഞു.

ആക്രമിക്കാൻ വരുന്നവരോടു കണക്കു തീർക്കണമെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണു വിവാദമായത്. രണ്ടാഴ്ച മുൻപു സിപിഎം, ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ ആഹ്വാനം.