കൊട്ടാരക്കരയിൽ മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റിൽ

single-img
28 July 2016

screen-12.37.16[28.07.2016]കൊട്ടാരക്കരയിൽമകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ മകൾ കാമുകനൊപ്പം ബൈക്കിൽ പോകുന്നത് അമ്മയും സഹോദരനും കണ്ടു. തുടർന്ന് ഇരുവും ഇവരെ പിന്തുടർന്നു. ബൈക്കിൽ നിന്ന് മകൾ ഇറങ്ങിയ ശേഷം യുവാവ് യാത്ര തുടരുമ്പോഴാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരിക്കേറ്റ പോൾ മാത്യൂ എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

കാറിടിപ്പിച്ചതിന് പിന്നാലെ നാട്ടുകാർ ഇടപെട്ട് ഇരുവരെയും തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.