കെ എസ് ആർ ടി സി ഇനി മുതൽ സ്മാർട്ട് ആകും ….

single-img
28 July 2016

ksrtc-low-floor-volvo-bus-ernakulam

കെ എസ് ആർ ടി സി ബസ്സുകളിൽ ഇനി മുതൽ സ്മാർട്ട് കാർഡിന്റെ സഹായത്തോടെ യാത്ര ചെയ്യാൻ സാധിക്കും.മുൻകൂട്ടി പണം അടച്ച കാർഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യാൻ  കഴിയുക . ജി പി ആർ സ് സംവിധാനമുള്ള ടിക്കറ്റ് മെഷീനിനുകളുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം നടപ്പാക്കാൻ കോർപറേഷൻ തയാറാകുന്നത്.

പത്തുരൂപ നൽകിയാൽ ലഭിക്കുന്ന കാർഡിൽ എത്ര രൂപ വേണമെങ്കിലും റീചാർജ് ചെയ്‌യാം.കണ്ടക്ടറുടെ കൈവശം പണം നൽകിയോ ഓൺലൈൻ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാർഡ് റീചാർജ് ചെയ്യാൻ സാധിക്കും.ബാങ്ക് എ ടി എം  കാർഡുകളുടെ സമാനരൂപത്തിലാവും സ്മാർട്ട് കാർഡുകൾ തയാറാക്കുക.

ബസ്സ് യാത്രയിൽ ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന ചില്ലറ ക്ഷാമത്തിന് സ്മാർട്ട് കാർഡ് പരിഹാരമാകും.ഏതു വഴി ഓർഡിനറി മുതൽ സ്‌കാനിയ വരെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കും.നിലവിൽ സ്ഥിരം യാത്രക്കാർക്ക് പാസ് നൽകുന്നുണ്ടെങ്കിലും ഇതിനു ന്യൂനതകൾ ധാരാളമുണ്ട്.ഒരേ റൂട്ടിൽ നിശ്ചിത കാലയളവിലേക്ക് മാത്രമാണ് മുൻകൂർ പണം നൽകിയ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനാവുക.എന്നാൽ സ്മാർട്ട് കാർഡ് ഉപയോഗിച്ച ഏതു റൂട്ടിൽ വേണമെങ്കിലും യാത്ര ചെയ്യാനാവും.

സ്മാർട്ട്  കാർഡ് സംവിധാനം ഒരുക്കുന്നതിനുള്ള ചുമതല കെൽട്രോണിനാണ് .രണ്ടു മാസത്തിനകം ഈ പദ്ധതി തുടങ്ങാനാവുമെന്നാണ് അധികാരികളുടെ പ്രതീക്ഷ.വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം.