സോളർ ഇംപൾസ് 2 ചരിത്ര വിജയത്തിലേക്ക്

single-img
27 July 2016

7b8f0acd969128edcf0f1dd9c4135bff

അബുദാബി;ഒരു തുള്ളി ഇന്ധനത്തിന്റെ പോലും സഹായമില്ലാതെ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിച്ച ഹരിതവിമാനം സോളർ ഇംപൾസ് 2 വിജയകരമായി അബുദാബിയുടെ മണ്ണിൽ പറന്നിറങ്ങി.പതിനേഴു വർഷം മുൻപ് തുടക്കംകുറിച്ച ചരിത്ര ദൗത്യത്തിനു അവിസ്മരണീയമായ പര്യവസാനമായിരുന്നു ഇത്.ലോകം ചുറ്റി കറങ്ങിയതിനു ശേഷം തലസ്ഥാനത്തെ അൽ ബത്തീൻ വിമാന താവളത്തിൽ പുലർച്ചെ നാലിനാണ് പൈലറ്റുമാരായ ആന്ദ്രേ ബോർഷ്‌ ബെർഗ്,ബെർട്രഡാൻഡ് പിക്കാർഡ്‌ വിമാനം ഇറക്കിയത്.
ഉഷ്മളമായ സ്വികരണമാണ് വിമാനത്താവളത്തിൽ ഇവർക്കായി ഒരുക്കിയത് .
അബുദാബിയിൽ നിന്ന് യാത്ര തിരിച്ചു ഒമാൻ,ഇന്ത്യ,ചൈന,ജപ്പാൻ,അമേരിക്ക,സ്പെയിൻ,തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സോളർ ഇംപൾസ് 2 ന്റെ പ്രയാണം.

തന്റെ ജിവിതാഭിലാക്ഷമാണ് പൂർത്തിയായതെന്നു അബുദാബിയിൽ എത്തിയ ശേഷം പിക്കാർഡ്‌ പറഞ്ഞു.നമ്മുടെ ഭാവി ശുദ്ധമാണെന്ന സന്ദേശമാണ് ഈ ദൗത്യനിർഹണത്തിലൂടെ
ലോകത്തിനു പകരാണുള്ളത്.തങ്ങളിൽ വിശ്വാസം അർപ്പിച്ച ഏല്ലാവർക്കും ഇരുവരും നന്ദി പറഞ്ഞു.തുടക്കത്തിൽ ഇതു ഇത്രയും നല്ല ആശയമായിരുന്നു എന്ന് കരുതിയില്ല.പിന്നീട് മഹത്തായ ഉദ്യമമാണെന്നു മനസിലാക്കി,ഇതിനെ പിന്തുണച്ച എല്ലാവരെയും നന്ദി പൂർവം സ്മരിക്കുന്നുവെന്നും പികാർഡ് പറഞ്ഞു.ഏറ്റവും ഒടുവിൽ കൈറോയിൽ നിന്നാണ് സോളർ ഇംപൾസ് 2 അബുദാബിയിലേയ്ക്ക് പറന്നത്.