സ്ത്രീ സ്വയംഭോഗം ചിത്രീകരണം, സ്വവര്‍ഗലൈംഗികത , ഗേ പരാമര്‍ശം , ഹിന്ദുമതത്തോടുള്ള അവഹേളനം; കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

single-img
27 July 2016

adadaസ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയും എടുത്തുകാണിച്ചു  എന്ന ആരോപണത്തെ തുടർന്ന്    കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിന് അനുമതി നിഷേധിച്ചു. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശമുണ്ടെന്നും സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായെന്നാണ് വിശദീകരണം. ചിത്രത്തിന്റെ ഉളളടക്കം അശ്ലീലം നിറഞ്ഞതാണെന്നും റീജനല്‍ സെന്‍സര്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു. ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ വിവിധ ഗൈഡ്‌ലൈനുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ദലിത് രാഷ്ട്രീയം ഇന്ത്യയുടെ സമകാലിക സാഹചര്യത്തിനൊപ്പം പറയാന്‍ ശ്രമിച്ച പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്.