ചരിത്രം എഴുതി ഹിലാരി ക്ലിന്റൺ

single-img
27 July 2016

151023112135-hillary-clinton-benghazi-hand-large-169
ഫിലാഡല്‍ഫിയ:  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി  ചരിത്രം കുറിച്ചു.അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ലഭിക്കുന്ന  ആദ്യത്തെ വനിതകുടിയാണ് ഇവർ.ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനിലാണ്‌ ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൗത്ത് ഡകോത്തയിലെ 15  പ്രതിനിധികളുടെ വോട്ട് കൂടി അനുകൂലമായതോടെ നോമിനേഷന് വേണ്ട പിന്തുണ അവര്‍ ഉറപ്പിച്ചു. എതിരാളി ബേണി സാന്‍ഡേഴ്‌സിനെ മറികടന്നാണ് ഹിലാരി ക്ലിന്റണ്‍  സ്ഥാനാര്‍ഥിത്വം നേടിയത്‌. ബേണി സാന്‍ഡേഴ്‌സിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രമുഖ പാര്‍ട്ടി നോമിനിയാക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 2383 പ്രതിനിധികളുടെ പിന്തുണയാണ് നോമിനേഷന്‍ ഉറപ്പക്കാന്‍ വേണ്ടത്‌.2842 പേരുടെ പിന്തുണ ഹിലാരിക്ക് അനുകൂലമായി.സാന്‍ഡേഴ്‌സിന് 1865 വോട്ടാണ്‌ ലഭിച്ചത്.