കലാം ഓർമ്മയായിട്ട് ഒരാണ്ട്…

single-img
27 July 2016

13833113_576549102553796_1376463665_o

എ പി ജെ അബ്‌ദുൾ കലാം,യുവത്വത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചു പറന്നുയരാൻ ആഹ്യാനം ചെയ്തമഹാപ്രതിഭ ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. രാമേശ്വരം പേയ്ക്കറുമ്പിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ‘ഡോ. എ.പി.ജെ.അബ്ദുൽകലാം ദേശീയ സ്മാരക’ത്തിന് ഇന്നു തറക്കല്ലിട്ടു . ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നിർമിച്ച ഏഴടി ഉയരമുള്ള കലാമിന്റെ വെങ്കലപ്രതിമ സ്മാരകത്തിലേക്കുള്ള പ്രവേശന കവാടത്തിൽ അ‍ഞ്ചടി ഉയരമുള്ള പീഠത്തിൽ സ്ഥാപിച്ചു . ഹൈദരാബാദിലെ ഡിആർഡിഒ കോംപ്ലക്സിൽ സ്ഥാപിച്ച കലാം പ്രതിമയ്ക്കു സമാനമാണിത്. പേയ്ക്കറുമ്പിൽ ഇന്നു രാവിലെ ഒൻപതിനു നടന്ന തറക്കല്ലിടൽ ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ മനോഹർ പരീക്കർ എം.വെങ്കയ്യ നായിഡു, പൊൻ രാധാകൃഷ്ണൻ, സുഭാഷ് രാംറാവു ഭാംരേ, സംസ്ഥാന മന്ത്രിമാരായ നിലോഫർ കഫീൽ, മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു .