മുകേഷ് അംബാനിയുടെ ഭാര്യയ്ക്കും കേന്ദ്രസര്‍ക്കാര്‍ വിവിഐപി സുരക്ഷ ഒരുക്കും

single-img
26 July 2016

mukeshnitaambani

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കു വിവിഐപി സുരക്ഷ ഏർപ്പെടുത്തി. ഇതുവെര ‘വൈ’ കാറ്റഗറി സുരക്ഷയായിരുന്നു നിതയ്ക്ക്.ആയുധധാരികളായ പത്തോളം സിആര്‍പിഎഫ് കമാന്‍ഡോകള്‍ ചേര്‍ന്നൊരുക്കുന്ന സുരക്ഷാവലയത്തിലായിരിക്കും ഇനി നിത അംബാനി.

അതേസമയം ഇതിനുള്ള മുഴുവൻ ചെലവും നിത തന്നെ വഹിക്കണം. ഐഎംജി റിലയൻസ് അധ്യക്ഷയും ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയും ഫുട്ബോളിന്റെ പുതിയ മുഖമായ സൂപ്പർ ലീഗിന്റെ അമരക്കാരിയുമാണ് നിതാ അംബാനി. നേരത്തേ, മുകേഷ് അംബാനിക്കു സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

2013-ലാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിക്ക് കേന്ദ്രസര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. വിവിഐപി സുരക്ഷയുള്ള രാജ്യത്തെ ഏക ദമ്പതികള്‍ എന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാക്കും.