ആൻട്രിക്സ്–ദേവാസ് ഇടപാട്: ഐഎസ്ആർഒ നഷ്ടപരിഹാരം നൽകണം

single-img
26 July 2016

468552-antrix-isroഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും ദേവാസ് മൾട്ടിമീഡിയയും തമ്മിലുള്ള കേസിൽ ഐ.എസ്.ആര്‍.ഒക്ക് തിരിച്ചടി. ഹേഗിലെ രാജ്യാന്തര കോടതിയില്‍ ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ കേസില്‍ ഐ.എസ്.ആര്‍.ഒ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിർദേശം. നൂറു കോടി ഡോളർ ഇന്ത്യ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് സൂചന.

2005ൽ ദേവാസ് മൾട്ടിമീഡിയ കമ്പനിയുമായി ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് ഏർപ്പെട്ട കരാറാണ് വിവാദമായത്. 2011 ഫെബ്രുവരിൽ ദേശീയ സുരക്ഷപ്രശ്നത്തിന്റെ പേരിൽ ദേവാസുമായുളള കരാറിൽ നിന്ന് ആൻട്രിക്സ് പിൻമാറി. ഇതിനെതിരെ 2015ൽ ദേവാസിലെ നിക്ഷേപകർ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു