ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു

single-img
26 July 2016

inderjeet-singh_ap_m

ഗുസ്തി താരം നർസിംഗ് പഞ്ചിംഗ് യാദവിനു പിന്നാലെ ഒരു ഇന്ത്യൻ താരം കൂടി ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഇന്ദർജീത് സിംഗാണ് പരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ ഇന്ദർജീത് സിംഗിന്റെ റിയോ ഒളിമ്പിക്സ് സാധ്യത മങ്ങി

28 കാരനായ ഇന്ദ്രജീത് 2014 ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവും നിലവിലെ ഏഷ്യയിലെ ലീഡ് താരവുമാണ്. നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി ദേശീയ ഉത്തേജ വിരുദ്ധ സമിതി (നാഡ) കണ്ടെത്തുകയായിരുന്നു.ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ) യുടെ പുതിയ നിയമമനുസരിച്ച് ഒളിമ്പിക്‌സിന് പങ്കെടുക്കാന്‍ പറ്റാത്തതിന് പുറമേ നാലു വര്‍ഷത്തെ വിലക്കും ഇന്ദ്രജീതിന് ലഭിച്ചേക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷഷന് ഇതു സംബന്ധിച്ച് നാഡ കഴിഞ്ഞ ദിവസം കത്തയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗുസ്തിയിൽ മെഡൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന നർസിംഗ് പഞ്ചിംഗ് യാദവ് ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടത്. ഒളിമ്പിക് ഗുസ്തിയിൽ 74 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈലിൽ മത്സരിക്കേണ്ടിയിരുന്ന നർസിംഗ് സാമ്പിളുകളുടെ എ, ബി പരിശോധനകളിൽ പരാജയപ്പെടുകയായിരുന്നു.