ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവിന്റെ കഠാര ആക്രമണം; 19 പേർ കൊല്ലപ്പെട്ടു

single-img
26 July 2016

knife1_article_main_image

ജപ്പാനില്‍ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തില്‍ യുവാവിന്റെ ആക്രമണം. 19 പേരെ കുത്തിക്കൊന്നു. 45 പേര്‍ക്കു പരിക്കേറ്റു. വൈകല്യമുള്ള ഇവരെ ഈ ലോകത്തുനിന്നു മോചിപ്പിക്കുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്നു അക്രമി പോലീസിനോടു പറഞ്ഞു.

പടിഞ്ഞാറൻ ടോക്കിയോയിലെ സഗമിഹാര നഗരത്തിലാണ് സംഭവം. മാനസിക വൈകല്യമുള്ളവരെ പാർപ്പിച്ചിരുന്ന സുകുയി യാമയുറി എന്ന സ്‌ഥാപനത്തിലാണ് കത്തിക്കുത്ത് നടന്നത്. സ്‌ഥാപനത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പുലർച്ചെ 2.30 ഓടെ സംഭവസ്‌ഥലത്ത് എത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

ഇതേ കെയര്‍ഹോമിലെ മുന്‍ ജീവനക്കാരനാണ് ഉയേമാറ്റ്‌സു. കെയര്‍ഹോമിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ഇയാള്‍ക്കുണ്ട്. എട്ടു സുരക്ഷാ ജീവനക്കാര്‍ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നെങ്കിലും, അവരുടെ കണ്ണുവെട്ടിച്ച് ഒരു ജനാല തകര്‍ത്ത് അകത്തുകയറാന്‍ ഉയേമാറ്റ്‌സുവിന് കഴിഞ്ഞത് അതുകൊണ്ടാണ്. ജപ്പാനില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഇതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 150ഓളം പേരെ പാര്‍പ്പിച്ചിരിക്കുന്ന കെയര്‍ഹോമാണിത്. 19 മുതല്‍ 75 വയസ്സുവരെ പ്രായമുള്ള പരസഹായം ആവശ്യമുള്ളവരാണ് ഇവിടെ പാര്‍ക്കുന്നത്.