അമേരിക്കയിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്: 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്

single-img
25 July 2016

_90505197_de27-1

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 2 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്.

കൗമാരക്കാരുടെ നിശാപാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ക്ലബിന്റെ പാർക്കിംഗ് ഏരിയയിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ 14 വയസുള്ള കുട്ടിയാണെന്ന് പോലീസ് വ്യക്‌തമാക്കി. വെടിവയ്പിനു പിന്നിൽ ആരാണെന്നോ എന്താണ് കാരണമെന്നോ വ്യക്‌തമായിട്ടില്ല.