കൃഷ്ണമൃഗ വേട്ട; സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി

single-img
25 July 2016

salman-khan_650x400_81467861387

കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി. രാജസ്ഥാന്‍ ഹൈക്കോതിയുടേതാണ് വിധി. രണ്ടു കേസുകളായിരുന്നു സൽമാനെതിരെ ഉണ്ടായിരുന്നത്. രണ്ടു കേസിലും സൽമാനെ വെറുതെ വിട്ടു. വിചാരണക്കോടതി വിധിക്കെതിരെ സൽമാൻ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. സംഭവത്തിൽ പങ്കാളിയല്ലെന്നും താൻ നിരപരാധിയാണെന്നുമാണ് താരം കോടതിയിൽ വാദിച്ചത്. വിധിക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.

കോടതി വിധി കേൾക്കാൻ സൽമാൻ ഖാൻ ഹാജരായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരി അങ്കിത കോടതിയിൽ എത്തിയിരുന്നു. ജോധ്പൂരിന് സമീപം സിനിമ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിൽ രണ്ടു കേസുകളാണ് താരത്തിനെതിരേ ചുമത്തിയിരുന്നത്. 1998 സെപ്റ്റംബർ 26നും 28നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.