പാർലമെന്‍റ് വിഡിയോ വിവാദം: ഭഗവന്ത് മന്നിന് സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക്

single-img
25 July 2016

bhagwant-story_647_102815110807

പാർലമെന്റിന്റെ അതീവസുരക്ഷയുള്ള മേഖലകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയവഴി പുറത്തുവിട്ട് ആംആദ്മി പാർട്ടി എംപി ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്. സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ലോക്‌സഭാ സ്പീക്കറാണ് മന്നിനെ വിലക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വഷിക്കാന്‍ ഒമ്പതംഗ സമിതിയെ സ്പീക്കര്‍ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് വിലക്ക്.

ഇതിനായി മഹാരാഷ്ട്രയിൽ നിന്നുള്ള കിരീത് സോമയ്യ അധ്യക്ഷനായ ഒൻപതംഗ സമിതിയെ നിയോഗിച്ചു. കേരളത്തിൽ നിന്നുള്ള, കെ.സി.വേണു ഗോപാൽ എംപിയും സമിതിൽ അംഗമാണ്. അടുത്തമാസം 30നു മുൻപ് സമിതി സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് സ്പീക്കറുടെ നിർദേശം. സമിതിക്കു മുൻപാകെ ഹാജരായി വിശദീകരണം നൽകണമെന്ന് ഭഗവത് മാനോടും സുമിത്ര മഹാജൻ നിർദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭാ നടപടികളിൽ നിന്നു വിട്ടുനിൽക്കണമെന്നും ഭഗവത് മാനോട് സ്പീക്കർ ആവ്ശ്യപ്പെട്ടു. നേരത്തെ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ശിരോമണി അകാലിദൾ അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.