വന്യജീവി സങ്കേതത്തില്‍ സഫാരിയ്ക്കിടെ കടുവയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

single-img
25 July 2016

tiger-main

ബീജിങ്: ബീജിംഗിലെ ബദാലിങ് വന്യജീവിസങ്കേതത്തിലൂടെ കാറില്‍ സഞ്ചരിക്കവേ കടുവയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മറ്റൊരു സ്ത്രീക്കു പരിക്കേറ്റു. കാറിലൊപ്പമുണ്ടായിരുന്ന പുരുഷനും കുഞ്ഞിനും പരിക്കൊന്നുമില്ല. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സ്ത്രീ കാറിന്റെ ഡോറു തുറന്ന് പുറത്തിറങ്ങിയതിനെത്തുടര്‍ന്നാണ് പുറകില്‍ നിന്നും കടുവയുടെ ആക്രമണമുണ്ടായത്. പ്രതികരിക്കാന്‍ കഴിയുന്നതിനുമുമ്പേ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടു പോയതിനു പുറകേ കാറില്‍ നിന്നും മറ്റൊരു സ്ത്രീയും പുരുഷനും പിന്നാലെ പാര്‍ക്ക് അധികൃതരും രക്ഷയ്ക്കായെത്തിയെങ്കിലും നിഷ്ഫലമായി.
സ്വന്തം വാഹനത്തില്‍ത്തന്നെ സഫാരി ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള പാര്‍ക്കാണിത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശവും നിലവിലുണ്ടത്രേ. കടുവയാക്രമണെത്തുടര്‍ന്ന് അധികൃതര്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിട്ടിരിക്കയാണ്. പരുക്കേറ്റ സ്ത്രീ സുഖം പ്രാപിച്ചു വരുന്നു. 2014-ലും പാര്‍ക്കില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കടുവയാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

https://www.youtube.com/watch?v=godh-b4n97E